ഷംസീർ മിത്തുകളുടെ ശരി തെറ്റുകൾ

ഷംസീർ മിത്തുകളുടെ ശരി തെറ്റുകൾ
Aug 3, 2023 08:08 PM | By PointViews Editr

ഷംസീർ മിത്തുകളുടെ ശരി തെറ്റുകൾ.

/കെ.കെ. വൈശമ്പായനൻ/

ഷംസീർ പറഞ്ഞതിൽ ശരിയുണ്ട്, പറയാതിരുന്നതിൽ തെറ്റുമുണ്ട്. മിണ്ടാതെ വല്ലയിടത്തും വായടച്ച് ആസനം അമർത്തി വല്ല റൂളിങ്ങും കൊടുത്തിരിക്കേണ്ട സമയത്ത് വല്ലവൻ്റെയും ആസനം ശാസ്ത്രീയമായി അപഗ്രഥിക്കാൻ പോകേണ്ട ഒരു ഉത്തരവാദിത്വവും ഭരണഘടനാപരമായി ഷംസീറിനില്ല. കാരണം ദൈവ വിശ്വാസിയായ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നിരീശ്വരവാദിയായ നെഹ്റുവും ബുദ്ധമതക്കാരനായ അംബേദ്കറും യുക്തിവാദിയായ സുഭാഷ് ചന്ദ്ര ബോസും കൃസ്ത്യൻ പുരോഹിതനായ സി.എഫ്.ആൻഡ്രൂസും ശരിയത്ത് വാദിയായ ജിന്നയും ഒക്കെ ഒന്നിച്ച് പോരാടി ഉണ്ടാക്കിയ ഇന്ത്യയിൽ ഷംസീർ എന്ന രാഷ്ട്രീയക്കാരൻ ഒരു പ്രസക്തനേയല്ല. അല്ലങ്കിൽ തന്നെ ഷംസീറിനോട് പിണറായി വിജയനും എ കെ ബാലനും റിയാസും കെ ടി ജലീലും പി.വി.അൻവറും മൂന്നാല് ജയരാജൻമാരും അല്ലാതെ വിവരവും വെള്ളിയാഴ്ചയും ഉള്ള ഒരാളും ശാസ്ത്രബോധം പറയാൻ ആവശ്യപ്പെടില്ല. കൊറോണയെ പ്രതിരോധിക്കാൻ രാത്രി 9 മണിക്ക് വൈദ്യുതി വിളക്ക് തെളിക്കാനും പാട്ടകൊട്ടി പാട്ട് പാടാനും പറഞ്ഞപ്പോൾ അതൊക്കെ ശാസ്ത്രീയമായി ചെയ്ത വിദ്വാൻമാരാണ് ഗണപതിയുടെ തലയിലെയും ഉടലിലെയും ശാസ്ത്രീയത പറയാൻ നടക്കുന്നത്. അതുമല്ല തമാശ ഷംസീർ ഒരു കമ്യൂണിസ്റ്റാണെന്നാണ് പറയാറുള്ളത്.ഈ പറഞ്ഞ കമ്യൂണിസം ലോകത്ത് എവിടെയെങ്കിലും നടപ്പിലായിട്ടുണ്ടോ? ഒന്നര പതിറ്റാണ്ട് മാത്രം ചരിത്രവിഡ്ഡിത്തമായി അവതരിപ്പിക്കപ്പെടുന്ന കമ്യൂണിസമെന്ന ഒരിക്കലും നടപ്പിലാകാത്ത സമ്പൂർണ മിത്തായ ഫാസിസത്തെ സ്വന്തം യുക്തി ബോധമായി ചുമക്കുന്നവൻ പമ്പരവിഡ്ഡിയല്ല തനി കോമാളിയാണ് എന്ന് സ്വന്തം ജീവിതം കൊണ്ട് പ്രവർത്തികമാക്കി കാണിക്കുന്നവനൊക്കെയാണ് പല നൂറ്റാണ്ടുകളുടെ പാരമ്പര്യം ഉള്ള ഗണപതിയുടെ യുക്തി തിരയുന്ന ശാസ്ത്ര ബോധവുമായി നടക്കുന്നത്. ഗണപതി ഇതിഹാസ വിരചിതമായ മിത്താണെന്ന് എല്ലാവർക്കും അറിയാം. പക്ഷെ അതൊരു ജനതയുടെ വിശ്വാസ പാരമ്പര്യത്തിൻ്റെ അടയാളമാണ്. ഷംസീറിന് കമ്യൂണിസമെന്ന പമ്പര വിഡ്ഡിത്വത്തെയും ഇസ്ലാമിസമെന്ന മിത്തിനെയും ഒരേ സമയം ചുമന്നു നടന്ന് ശാസ്ത്രം പറയാമെങ്കിൽ തിരിച്ചും ശാസ്ത്രം പറയാൻ പഴുതുകൾ എറെയുണ്ട്. സ്വർഗ്ഗത്തിലെ ഹൂറിലീങ്ങളും മദ്യപുഴയും ബുറാഖും ചന്ദ്രനെ വെട്ടിപ്പിളർക്കല്ലം ഏഴാനാകാശവും ജിബ്രീൽ മലക്കും ഒക്കെ വാഴുന്ന സ്വന്തം മതത്തിൽ നിന്ന് ഷംസീർ ഒരു ശാസ്ത്ര ഉദാഹരണം പറയാമായിരുന്നു. പക്ഷെ പറഞ്ഞില്ല. കാരണം ഷംസീറിനറിയാം തൻ്റെ രണ്ടു കൈയ്യിലുള്ള കമ്യൂണിസവും ഇസ്ലാമും ഒരേ സമയം യുക്തിയുടെ തുലാസിൽ തൂങ്ങിക്കിടപ്പാണെന്ന്. ആഴക്കടലിലെ ഇരുട്ടും കൊണ്ട് വലിയ ശാസ്ത്രജ്ഞൻ എം.എം.അക്ബർ ജബ്ബാർ മാഷുടെ തുറമുഖത്ത് നിന്ന് മുങ്ങിയിട്ട് പിന്നെ കേട്ടത് അടക്കിപിടിച്ച ചില ഗദ്ഗദങ്ങൾ മാത്രമായിരുന്നു. ഗണപതിയേയും ഹിന്ദുത്വ ബിംബങ്ങളേയും മിത്തുകൾ ആണെന്നറിഞ്ഞിട്ടും എല്ലാ സമുദായങ്ങളും ആ ബിംബങ്ങളെ ആദരിക്കുന്നതും ചിലർ ആരാധിക്കുന്നതും ആ മിത്തുകൾെ മനുഷ്യന് നൽകുന്ന ചില ധാർമിക ബോധത്തെയും സദ് ചിന്തയെയും അടിസ്ഥാനമാക്കിയാണ്. അതിൻ്റെ സത്യസന്ധതയുടെ കടയ്ക്കലാണ് കമ്യൂണിസവും ഇസ്ലാമിസവും ഒരേ സഞ്ചിയിൽ തൂക്കിപ്പിടിച്ച ഷംസീർ ശാസ്ത്രബോധം തിരുകിക്കയറ്റാൻ ശ്രമിച്ചത്. ഇരിക്കുന്ന കമ്പ് മുറിച്ച ഷംസീറാണ് കേമൻ. പൊതുധാരയിൽ ഇനി കമ്യൂണിസത്തെയും ഇസ്ലാമിസത്തെയും വിമർശന വിധേയമാക്കാനും പരിഹാസവിഷയമാക്കാനും മാത്രമേ ഷംസീറിന് സ്വയമില്ലാത്ത ശാസ്ത്ര ബോധ പ്രചാരണം ഇപ്പോൾ ഉപകാരപ്പെടു. ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ ഏറെ നടത്തിയിട്ടുള്ളത് ഗ്രീക്ക്സ്, റോമൻസ്, യു ജുഡാ യീസ് തുടങ്ങിയവരാണ്. പിന്നെ യൂറോപ്യൻസ്, റഷ്യൻസ്, അമേരിക്കൻസ് തുടങ്ങിയവരും. അതിൽ ഷംസീർ സഞ്ചിയിലാക്കി സൂക്ഷിച്ചിട്ടുള്ള കമ്യൂണിസവും ഇസ്ലാമിസവും ഉപയോഗിച്ച് ശസ്ത്രപരമായ ' കണ്ടുപിടുത്തങ്ങൾ നടത്തിയവർ എത്രയെന്ന് പരിശോധിച്ചാൽ ഒരു ശതമാനം പോലും വരില്ല എന്നതാണ് തമാശ. ആ സഞ്ചികൾ കൈവശം വച്ചിട്ടാണ് ഷംസീർക്കാ ഗണപതിയുടെ ശാസ്ത്രീയ യുക്തി തിരയുന്നത്? എങ്ങനെ കഴിയുന്നു ഷംസീറെ ഇങ്ങനെ വൈരുധ്യാധിഷ്ഠിത ഭൗതീക കോമഡിയൊക്കെ പറയാൻ? ഗണപതി മിത്താകുമ്പോൾ തന്നെ, അതിൽ ധാർമിക പാഠങ്ങളും അതിൻ്റെ വിശ്വാസ പാരമ്പര്യവും ഉണ്ട്. അതുകൊണ്ടാണ് ഒരു വിഭാഗം മനുഷ്യർ ഗണപതിയെ ദൈവമായി ആരാധിക്കുന്നത്. എന്നാൽ ഷംസീറിൻ്റെ കമ്യൂണിസത്തിൻ്റെയും ഷംസീർ വിശ്വസിക്കുന്ന ഇസ്ലാമികതയുടെയും തനതായ ശാസ്ത്രീയ ധാർമിക സംഭാവനകൾ ഏതൊക്കെയാണ്? എന്തൊക്കെയാണ്? മതാചാരാങ്ങളിൽ യുക്തിരാഹിത്യവും തെറ്റും ഉണ്ട്. പക്ഷെ ദൈവ വിശ്വാസത്തിൻമേൽ രൂപപ്പെട്ട മതങ്ങളാണ് എല്ലാ മനുഷിക ധാർമികതകളും രൂപപ്പെടുത്തിയത്. മതങ്ങൾ വഷളായപ്പോൾ പോലും അവ ആരംഭത്തിൽ നിഷ്കർഷിച്ച ധാർമികതകളിൽ മാറ്റം വന്നിട്ടില്ല. മനുഷ്യാവകാശ നിയമങ്ങളോളം എത്തി നിൽക്കുന്ന യുക്തിബോധങ്ങൾ വരെ മത സൃഷ്ടിയാണ്. മതകീയ തത്വശാസ്ത്രങ്ങളുടെ ഫലമാണ്. അവിടെ പോലും ഷംസീറിൻ്റെ കൈയ്യിലെ സഞ്ചികൾ ശൂന്യമാണ്. അതു കൊണ്ട് ഷംസീറെ, താങ്കൾ ശ്രദ്ധിക്കേണ്ടത് ഒന്ന് മാത്രം - ഇപ്പോൾ തന്നെ എയറിൽ നിൽക്കുന്ന പലതിനെയും ശൂന്യാകാശത്തിലേക്കും അവിടെ നിന്ന് തമോഗർത്തത്തിലേക്കും എത്തിക്കാൻ വഴി തുറക്കരുത്. ഷംസീർ തുറന്നു കൊടുത്ത വഴിയിലൂടെ ഇനി ഹിന്ദുത്വ വാദികളും ക്രിസ്ത്യൻ അപ്പോളജിസ്റ്റുകളും കടന്നു കയറി യുക്തിഭദ്രമായി വിമർശിച്ചാൽ ചന്ദ്രയാൽ ചൊവ്വാ ഗവേഷണ സംഘത്തിൽ കയറി സൂര്യനിലേക്ക് വിക്ഷേപിക്കപ്പെടുകയല്ലാതെ ഷംസീറിന് മറ്റ് വഴികൾ ഉണ്ടാവില്ല എന്നതാണ് സ്ഥിതി......

Shamseer Myths True and False

Related Stories
ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

Nov 11, 2024 09:00 AM

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ...

Read More >>
പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

Nov 8, 2024 06:57 AM

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി...

Read More >>
വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

Oct 17, 2024 01:10 PM

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്?...

Read More >>
ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

Sep 18, 2024 05:45 PM

ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

ഓട്ടക്കലം പോലുള്ള ഖജനാവ്,ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത്,അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന്...

Read More >>
പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

Sep 18, 2024 02:11 PM

പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

പി പക്ഷ വിജയഗാഥ, ടൈറ്റാനിക്കായ,ടൈറ്റാനിയത്തിൽ...

Read More >>
ശശി ലൈവല്ലാത്ത കാലം.  മാനിഫെസ്‌റ്റോ മായുമ്പോൾ - 2

Sep 14, 2024 06:32 AM

ശശി ലൈവല്ലാത്ത കാലം. മാനിഫെസ്‌റ്റോ മായുമ്പോൾ - 2

ശശി ലൈവല്ലാത്ത കാലം., മാനിഫെസ്‌റ്റോ മായുമ്പോൾ -...

Read More >>
Top Stories